പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കൂടാതെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റവരെ പാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമാ മോഹന്‍, സംഗീത് എന്നിവരാണ് മരിച്ചത്. ഇടുക്കി പുല്ലുപാറക്ക് സമീപം റോഡില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്കാണ് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞത്.