ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരനടക്കം 2 പേർ പിടിയില്‍

നിഹാരിക കെ.എസ്

തിങ്കള്‍, 6 ജനുവരി 2025 (10:05 IST)
തിരുവനന്തപുരം: ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരനടക്കം 2 പേർ പിടിയില്‍. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 11 മണിയോടെ കാട്ടാക്കട പൂവച്ചലിൽ ആണ് സംഭവം. 
 
ഭിക്ഷ തേടിയെത്തിയ വയോധികയ്ക്ക് 20 രൂപ നൽകാമെന്ന് പറഞ്ഞാണ് വീടിനുള്ളിലേക്ക് കയറ്റിയത്. തുടർന്നു മുറിപൂട്ടി. കയറി പിടിക്കാൻ ശ്രമിച്ചതോടെ 82കാരി ബഹളം വെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തടിയ നാട്ടുകാരാണ് പ്രതികളിൽ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സൂചന.
 
വൈദ്യ പരിശോധനയ്ക്കുശേഷം വയോധികയെ പൊലീസുകാർ വീട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിനിയായ വയോധിക വീടുകൾ തോറും ഭിക്ഷയാചിച്ചാണ് ജീവിക്കുന്നത്. സംഭവത്തിൽ 82 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. പ്രതികളുടെ അറസ്റ്റിനുള്ള നടപടികൾ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍