കളിസ്ഥലങ്ങള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാണെന്നും കളിസ്ഥലങ്ങള്‍ ഇല്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കേരള ഹൈക്കോടതി പറഞ്ഞു. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
നാലുമാസങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ എത്ര അളവില്‍ വേണം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് സര്‍ക്കാരിന് ഈ നിര്‍ദ്ദേശം നല്‍കിയത്.