ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇനിയും വൈകും, കാരണം പുതിയ പരാതി!

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ഡിസം‌ബര്‍ 2024 (13:30 IST)
ഹേകമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിനെതിരെ വീണ്ടും പരാതി. അതിനാല്‍ ഇന്ന് പുറത്തുവിടുന്ന ഉത്തരവ് ഉണ്ടാകില്ല എന്നാണ് വിവരം. വിവരാവകാശ കമ്മീഷനു മുമ്പില്‍ പുതിയ പരാതി ലഭിച്ച സാഹചര്യത്തില്‍ ഈ പരാതി പരിശോധിച്ച ശേഷമേ ഉത്തരവ് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നാണ് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെ വിവരാവകാശ കമ്മീഷണര്‍ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ വെട്ടി മാറ്റിയ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ നേരത്തെ അറിയിച്ചത്.
 
വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലായിരുന്നു തീരുമാനം. 130 ഓളം പേരഗ്രാഫുകളാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയത്. 29 പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം. ഇത് ചോദ്യം ചെയ്താണ് മാധ്യമപ്രവര്‍ത്തകര്‍ അപ്പീല്‍ നല്‍കിയത്. പിന്നാലെ ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരാതി ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article