ശബരിമലയില്‍ ദിലീപിന് വിഐപി പരിഗണന നല്‍കിയതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സംഭവം ചെറുതായി കാണാനാകില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസമാണ് നടന് ദിലീപ് ശബരിമല നടയടക്കുന്നതിന് തൊട്ടുമുന്‍പായി ദര്‍ശനം നടത്തിയത്.