സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 മെയ് 2022 (07:49 IST)
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്തെ മലയോരമേഖലകളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൂടാതെ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപില്‍ തീരപ്രദേശത്ത് മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article