രാഷ്ട്രീയ പാർട്ടികളുടെ റാലിയിൽ കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം.
പുതിയ തലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.അതേസമയം പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു.വിവിധ മതവിഭാഗങ്ങൾ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് 10 വയസ്സ് പോലും പ്രായം തോന്നിക്കാത്ത കുട്ടി വിളിച്ചത്.