പെൺകുട്ടികൾ ശല്യപ്പെടുത്തുന്നു, പഠിക്കാനാവുന്നില്ലെന്ന പരാതിയുമായി ആൺകുട്ടികൾ

ബുധന്‍, 11 മെയ് 2022 (20:13 IST)
ലഖ്‌നൗ: പെൺകുട്ടികൾ ശല്യപ്പെടുത്തുന്നുവെന്ന പരാതിയുമായി ആൺകുട്ടികൾ. യുപിയിലെ ഔറയ്യ ജില്ലയിലെ നവോദയാ സ്കൂളിലെ ഏഴാം ക്ലാസിലെ ആൺകുട്ടികളാണ് പ്രിൻസിപ്പലിന് വിഷയം ചൂണ്ടികാണിച്ച് കത്തയച്ചത്. പെൺകുട്ടികൾ തങ്ങളെ മണ്ടന്മാരെന്ന് വിളിച്ചാക്ഷേപിക്കുന്നതായും വട്ടപ്പേര് വിളിക്കുന്നതായുമാണ് ആൺകുട്ടികളുടെ പരാതി.
 
ആൺകുട്ടികളയച്ച കത്ത് സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടികളുടെ ബഹളവും പാട്ടും കാരണം പഠിക്കാൻ കഴിയുന്നിലെന്നും ആൺകുട്ടികൾ പരാതിയിൽ പറയുന്നു. ശല്യം ചെയ്യുന്ന പെൺകുട്ടികളുടെ പേരും കത്തിലുണ്ട്. അതേസമയം പ്രശ്‌നം എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെയും ധരിപ്പിച്ചെന്നും എല്ലാ പരാതികൾക്കും തീർപ്പായെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
 
കത്തിന് പിന്നാലെ പെൺകുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കിയെന്നും പിന്നീട് ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധ്യാപകർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍