മഴയുടെ ശക്തി കുറഞ്ഞു, കാലവർഷം അടുത്ത ആഴ്ച്ച

തിങ്കള്‍, 23 മെയ് 2022 (13:36 IST)
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറഞ്ഞേക്കും. ഇന്ന് മുതൽ വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പുകൾ ഇല്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ മഴ ലഭിച്ചേക്കുമെന്നാണ്  കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.
 
അതേസമയം തെക്ക് പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ചാകും ഇക്കാര്യം സ്ഥിരീകരിക്കുക. ആൻഡമാനിൽ കാലവർഷം  എത്തുകയും അറബിക്കടലിലേക്ക് നീങ്ങുകയും ചെയ്‌തെങ്കിലും കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍