ഭീതിയുളവാക്കി പേമാരിയും പ്രളയവും; വയനാടും മൂന്നാറും ഒറ്റപ്പെട്ടു

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (18:48 IST)
സംസ്ഥാനത്തൊട്ടാകെ കനത്തമഴയും ഉരുൾപൊട്ടലും. വടക്കൻ കേരളത്തിലും ഇടുക്കിയിലും പേമാരിയെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടിന്റേയും വയനാടിന്റേയും മിക്ക ഭാഗങ്ങളിലും ഉരുൾപൊട്ടി. മൂന്നാരും വയനാടും ഒറ്റപ്പെട്ടു. 
 
കനത്തമഴയെ തുടർന്ന് വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ 210 സെന്റിമീറ്റർ കൂടി ഉയർത്തിയേക്കും. മക്കിമലയിൽ വീണ്ടും ഉരുൾപൊട്ടി. മിക്കയിടങ്ങളിലും ജയനിരപ്പ് ഉയർന്നു. താമരശേരി ചുരത്തിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ഇതോടെ വയനാട്ടിലേക്കുള്ള ഗതാഗം തടസമായി.
 
ഇരുവഞ്ഞിപ്പുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. വയനാട് പനമരം വെള്ളത്തിനടിയിലായി. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടു തുറന്നു. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
 
ചെറുതോണി അണക്കെട്ട് തുറന്ന് സെക്കന്‍‌ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article