അവ‍ധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞു; പ്രധാനാധ്യാപകൻ അറസ്റ്റിൽ

തുമ്പി ഏബ്രഹാം
ബുധന്‍, 13 നവം‌ബര്‍ 2019 (14:21 IST)
അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറ‍ഞ്ഞെന്ന പരാതിയില്‍ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒറ്റപ്പാലം എസ്ഡിവിഎംഎ എൽപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ഉദുമാൻ കുട്ടി ആണ് അറസ്റ്റിലായത്. അധ്യാപികയുടെ പരാതിയെ തുടർന്നാണ് പ്രധാനാധ്യാപകനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്കുശേഷം അവധി​ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പ്രധാനാധ്യാപകന്‍ അസഭ്യം വർഷം നടത്തിയത്.
 
തുടർന്നു കുഴഞ്ഞു​വീണ അധ്യാപികയെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസഭ്യം വിളിച്ച വോയ്സ് ക്ലിപ്പ് ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. വോയ്സ് ക്ലിപ്പ് സാമൂഹിക​മാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുക ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article