സെക്സിൽ താല്പര്യമില്ലെന്ന് സോഫിയ,വെളിപ്പെടുത്തൽ ശാസ്ത്രലോകത്ത് ചർച്ചയാകുന്നു

സഫർ ഹാഷ്മി
ബുധന്‍, 13 നവം‌ബര്‍ 2019 (14:06 IST)
തനിക്ക് ലൈംഗിക പ്രവർത്തികളിൽ താല്പര്യമില്ലെന്ന ഹ്യൂമണോയിഡ് റോബോട്ടായ സോഫിയയുടെ വെളിപ്പെടുത്തൽ ശാസ്ത്രലോകത്ത് ചർച്ചയാകുന്നു. ലിസ്ബണിൽ നടക്കുന്ന ലോക വെബ് ഉച്ചകോടിയിൽ മാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് സോഫിയ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. 
 
എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടൊ എന്ന ചൊദ്യത്തിന് തനിക്ക് ലൈംഗിക പ്രവർത്തികൾ സാധ്യമല്ലെന്ന മറുപടിയാണ് സോഫിയ നൽകിയത്. 
 
നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫിയ മനുഷ്യസമാനമായി ആളുകളുമായി സംവദിക്കുവാൻ സാധിക്കുന്ന നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടാണ്. ആളുകളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുവാൻ പാകത്തിലുള്ള പ്രോഗ്രാമിലാണ് സോഫിയ പ്രവർത്തിക്കുന്നത്. കാര്യങ്ങൾ കേട്ടും കണ്ടും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനും സോഫിയക്ക് കഴിവുണ്ട്.  
 
വിവിധ സംസ്കാരങ്ങളിലുള്ള ആളുകളുമായി ഇടപഴകുന്നതിനായി ലോകമെങ്ങും യാത്രയിലാണ് സോഫിയ ഇപ്പോൾ.
എന്നാൽ ലിസ്ബണിൽ സോഫിയ ഇപ്പോൾ നടത്തിയ പ്രസ്താവന നിർമാതാക്കളെ അടക്കം ഞെട്ടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article