പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 25 ഡിസം‌ബര്‍ 2021 (11:22 IST)
പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശികളായ ശ്രാവണ്‍കുമാര്‍, രാമു എന്നിവരാണ് പിടിയിലായത്. പത്തനാപുരം കൊല്ലംകടവില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി പിടികൂടിയത്. ലഹരി പുതുവല്‍സര ആഘോഷങ്ങള്‍ക്കായി എത്തിച്ചതായാണ് അനുമാനിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കായംകുളത്ത് എത്തിയത്. അതേസമയം ആര്‍ക്കുവേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article