സംസ്ഥാനത്ത് ഏതു പുതിയ കാര്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ എതിര്‍ക്കാന്‍ തയ്യാറായി വരും: മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ഡിസം‌ബര്‍ 2021 (16:56 IST)
സംസ്ഥാനത്ത് ഏതു പുതിയ കാര്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ എതിര്‍ക്കാന്‍ തയ്യാറായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കൊച്ചി  ഇടമണ്‍ പവര്‍ ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. ഇത്തരം പദ്ധതികളുടെ ഗുണം അനുകൂലിക്കുന്നവര്‍ക്കു മാത്രമല്ല, എതിര്‍ക്കുന്നവര്‍ക്കും ലഭിക്കും. എതിര്‍പ്പിന്റെ ഭാഗമായി നാടിന് ആവശ്യമായ പലതും നടപ്പാക്കാന്‍ കഴിയാതെ പോയി. ഇവിടെയൊന്നും നടക്കില്ലെന്നതായിരുന്നു ഒരു കാലത്ത് കേരളത്തിലെ പൊതുചിന്ത. ഇന്ന് സ്ഥിതി മാറി. കാര്യങ്ങള്‍ നടപ്പാകുമെന്ന നില വന്നപ്പോള്‍ ഇവിടെ പലതും നടക്കുമെന്ന്  ജനം ആത്മവിശ്വാസത്തോടെ പറയുന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍