പീഡനക്കേസില്‍ ടിക് ടോക്ക് താരം അമ്പിളി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 12 ജൂണ്‍ 2021 (14:30 IST)
തൃശൂര്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക്ടോക് താരം പോലീസ് പിടിയില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പാലിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളി (19) യാണ് ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ബൈക്കില്‍ കൊണ്ട്‌പോയി പീഡിപ്പിച്ചു ഗര്ഭിണിയാക്കിയത്.
 
കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അമ്പിളിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്ന് പോലീസ് അറസ്‌റ് ചെയ്തത്. ടിക് ടോക്കില്‍ ഇയാള്‍ സജീവമായിരുന്നു. എന്നാല്‍ ഈ ആപ്പ് നിരോധിച്ചതോടെ ഇന്‍സ്റ്റാഗ്രാം റീലിസിലും സജീവമായി.
 
അര്‍ജ്യൂഎന്ന യൂട്യൂബറുടെ റോസ്റ്റിങ് വീഡിയോയിലൂടെയാണ് പ്രസിദ്ധമായത്. പോക്‌സോ നിയമ പ്രകാരമുള്ള കേസ് ചുമത്തിയാണ് വിഘ്നേശിനെ പോലീസ് അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article