അഞ്ചു മാസങ്ങള്‍ക്കിടയില്‍ 424 ഗാര്‍ഹിക പീഡനക്കേസുകള്‍

എ കെ ജെ അയ്യര്‍
വ്യാഴം, 24 ജൂണ്‍ 2021 (12:48 IST)
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത്  424 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനൊപ്പം പോലീസ് ക്രൈം റിക്കോഡ് അനുസരിച്ച് സംസ്ഥാനത്ത് അഞ്ചു വരങ്ങള്‍ക്കുള്ളില്‍ നടന്ന സ്ത്രീധന പീഡന മരണങ്ങളുടെ എണ്ണം 66 ആണ്.
 
ഇക്കൊല്ലം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഭര്‍ത്താവ്, ഭര്‍തൃ വീട്ടുകാര്‍ എന്നിവര്‍ പ്രതികളായിട്ടുള്ള 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും വനിതാ സംരക്ഷണ ഓഫീസര്മാരുമുണ്ട്. പരാതി ഇവരെ അറിയിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും.
 
അതെ സമയം സ്ത്രീധന പീഡന കേസുകളുമായി ബന്ധപ്പെട്ട മരിച്ചവരുടെ എണ്ണം തീര്‍ത്തും ഭയാനകമാണ്. സംസ്ഥാനത്ത് 2016 ല്‍ 25 പേരും 2017 ല്‍ 12  പേരും 2018 ല്‍ 17 പേരും മരിച്ചപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആറു പേര്‍ വീതമാണ് മരിച്ചതെന്നും പോലീസ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article