മാർപ്പാപ്പ, കുഞ്ഞുങ്ങളെ കാണാനെത്തുമ്പോഴേക്കും മാസ്‌ക് വെയ്‌ക്കു, മാർപ്പാപ്പയ്ക്ക് മാസ്‌ക് നൽകുന്ന സ്പൈഡർമാൻ വൈറൽ

Webdunia
വ്യാഴം, 24 ജൂണ്‍ 2021 (12:42 IST)
വത്തിക്കാനിൽ നടന്ന പൊതുപരിപാടിയിൽ താരമായി സ്പൈഡർമാൻ. കഴിഞ്ഞ ബുധനാഴ്‌ച്ച വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളെ കാണാനെത്തിയ സ്പൈഡർമാനാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. കുഞ്ഞുങ്ങളെ കാണാനെത്തിയ സ്പൈഡർമാൻ എന്ന നിലയിലല്ല. കുഞ്ഞുങ്ങളെ കാണാൻ എത്തിയ മാർപ്പാപ്പയ്ക്ക് മാസ്‌ക് സമ്മാനിച്ച സ്പൈഡർമാൻ എന്നനിലയിലാണ് 28 കാരനായ മാറ്റിയോ വില്ലാർഡിറ്റ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
 
ബുധനാഴ്‌ച്ച  വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളെ കാണാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്തിയപ്പോൾ സ്പൈഡർമാൻ വേഷം ധരിച്ച വില്ലാർഡിറ്റയാണ് സ്വീകരിക്കാനെത്തിയത്. മാസ്‌ക് ഇടാതെ എത്തിയ മാർപ്പാപ്പയ്ക്ക് സ്പൈഡർമാൻ മാസ്‌ക് സമ്മാനിക്കുകയായിരുന്നു.രോഗബാധിതരായ കുട്ടികളെ സമാശ്വസിപ്പിക്കുന്നതിനായി കുട്ടികളുമായി സംവദിക്കാറുള്ള വ്യക്തിയാണ് സ്പൈഡർമാൻ വേഷം ധരിച്ച വില്ലാർഡിറ്റ.
 
കൊവിഡ് രോഗവ്യാപനം രൂക്ഷമായിരുന്ന കാലത്ത്  നിരവധി വിഡിയോ കോളുകളിലൂടെ അദ്ദേഹം കുട്ടികളുമായി സംവദിച്ചിരുന്നു. എന്തായാലും സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ് മാസ്‌ക് സമ്മാനിച്ച സ്പൈഡർമാൻ.

അനുബന്ധ വാര്‍ത്തകള്‍

Next Article