വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (20:01 IST)
വടശേരിക്കര: ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്‌റ് ചെയ്തു. ളാഹ ആദിവാസി കോളനിക്കടുത്തു താമസിക്കുന്ന 52 കാരിയായ വീട്ടമ്മയെ ബൈക്ക് യാത്രക്കാരായ രണ്ട് പേരാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചു പിടിയിലായത്.
 
ആശാന്‍ പറമ്പില്‍ ജിന്‍സണ്‍(30), അടിച്ചിപ്പുഴ സജീവ് ()47 എന്നിവരെ പെരുനാട് എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്‌റ് ചെയ്തത്. ഇരുവരും ബൈക്കില്‍ അടിച്ചിപ്പുഴ നിന്ന് അട്ടത്തോട്ടിലെ മരണ വീട്ടിലേക്ക് പോകും വഴി വെള്ളം കുടിക്കാന്‍ എന്ന പേരിലെത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article