ഓക്സ്ഫഡ്-ആസ്ട്രസെനക കൊവിഡ് വാക്സിൻ അടുത്ത മാസത്തോടെ എത്തുമെന്ന് റിപ്പോർട്ടുകൾ

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (17:06 IST)
ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെകയും സംയുക്തമായി വികസിപ്പിയ്ക്കുന്ന കൊവിഡ് വാക്സിന് നവംബർ മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ. ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. നവംബർ രണ്ടുമുതൽ ആദ്യ ബാച്ച് വാക്സിൻ വിതരണം ചെയ്യാൻ ആശുപത്രിയ്ക്ക് നിർദേശം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 
 
18 മുതൽ 55 വയസ് വരെ പ്രായമുള്ളവരിൽ നടത്തിയ പരീക്ഷണങ്ങളിൽ ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിയ്ക്കാൻ വാക്സിന് സാധിയ്ക്കുമെന്ന് തെളിയിക്കപ്പെട്ടതായും പ്രായമായവരിൽ കോവിഡിനെതിരായ ആന്റിബോഡി ഉത്പാദനം വർധിപ്പിയ്ക്കാൻ വാക്സിന് കഴിവുണ്ട് എന്നും റിപ്പോർട്ടിൽ പരാമർശിയ്ക്കുന്നുണ്ട്. ലോകത്ത് പരീഷണങ്ങൾ പുരോഗമിയ്ക്കുന്ന കൊവിഡ് വാക്സിനുകളിൽ ഏറ്റവുമധികം മുന്നോട്ടുപോയതും പ്രതിക്ഷയർപ്പിയ്ക്കുന്നതുമായ വാക്സിൻ ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിയ്ക്കുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് വാക്സിന്റെ പരീക്ഷണം പുരോഗമിയ്ക്കുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article