'ജിയോ പേജസ്', മെയ്ഡ് ഇൻ ഇന്ത്യ: വെബ് ബ്രൗസറുമായി ജിയോ !

തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (16:34 IST)
ഉപയോക്താക്കൾക്കായി ഇന്ത്യൻ നിർമ്മിത വെബ് ബ്രൗസർ പുറത്തിക്കി റിലയൻസ് ജിയോ. ഇന്ത്യയുടെ സ്വന്തം ബ്രൗസർ എന്നാണ് ജിയോ പേജസ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. സ്വകാര്യത ഉറപ്പാക്കി ഉപയോക്താക്കൾക്ക് മികച്ച ബ്രൗസിങ് അനുഭവം നൽകുന്ന വെബ് ബ്രൗസറാണ് ജിയോ പേജസ് എന്ന് ജിയോ വ്യക്തമാക്കുന്നു. എട്ടോളം പ്രാദേശിക ഭാഷകളീൽ ബ്രൗസർ ഉപയോഗിയ്ക്കാനാകും എന്നതാണ് പ്രധാന പ്രത്യേഗത.
 
ഉപയോക്താക്കൾക്ക് തന്നെ കസ്റ്റമൈസ് ചെയ്ത് സെറ്റ് ചെയ്യാവുന്ന ഹോം സ്ക്രീൻ, തിമുകൾ, ഡാർക്ക് മോഡ് എന്നീവയെല്ലാം ജൊയോ പേജസിന്റെ പ്രത്യേകതകളാണ്. ഭാഷ, വിഷയം പ്രദേശം എന്നിങ്ങനെ ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കണ്ടന്റുകൾ കസ്റ്റമൈസ് ചെയ്ത് കാണാൻ ജിയോ പേജസിലൂടെ സാധിയ്ക്കും. നിലവില്‍ ജിയോപേജസ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി എന്നീ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ജിയോപേജസ് ഉപയോഗിയ്ക്കാനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍