വിമാനത്തിൽ ഉപേക്ഷിയ്ക്കപ്പെട്ടനിലയിൽ നവജാത ശിശു, വനിതാ യാത്രക്കാരെ നഗ്നരാക്കി പരിശോധന; സംഭവം ഖത്തർ എയർപോർട്ടിൽ

തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (15:59 IST)
ദോഹ: വിമാനത്തിനുള്ളിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹയിലെ ഹമദ് ഇന്റർനാഷ്ണൽ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി പരിശോധിച്ചു. ഓസ്ട്രേലിയയിൽനിന്നുമുള്ള 13 വനിത യാത്രക്കാർക്കാണ് ദുരനുഭവ നേരിടേണ്ടിവന്നത്. എന്തിനാണ് പരിശോധ നടത്തുന്നത് എന്ന് അധികൃതർ വനിതാ യാത്രക്കാരെ അറിയിച്ചിരുന്നില്ല എന്ന് യാത്രക്കാർ പറയുന്നു. ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ യുആര്‍908 വിമാനത്തിലാണ് സംഭവം. 
 
നവജാത ശിശുവിനെ ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനാൽ കുട്ടിയുടെ ആരോഗ്യത്തിൽ ആരോഗ്യ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് അന്വേഷണം നടത്തിയത് എന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല എന്നും കുഞ്ഞിനെ കുറിച്ച് അറിയുന്നവർ വിവരം അറിയിയ്ക്കണം എന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ സംഭവിച്ചത് കുറ്റകരമാണെന്നും അംഗീകരിക്കാനാകില്ലെന്നും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു=

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍