ഫിഷറീസ് സർവകലാശാലയിൽ പീഡനശ്രമം: അസിസ്റ്റന്റ് ലൈബ്രെറിയൻ സസ്‌പെൻഷനിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 29 ഡിസം‌ബര്‍ 2021 (19:01 IST)
കൊച്ചി: കേരള ഫിഷറീസ് സർവകലാശാലയിൽ ഇന്റേൺഷിപ്പിനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്റ് ലൈബ്രെറിയനെ സസ്‌പെൻഡ് ചെയ്തു.  അസിസ്റ്റന്റ് ലൈബ്രെറിയാനായ വി.എസ് .കുഞ്ഞുമുഹമ്മദ് യുവതിയെ ഒന്നാം നിലയിലെ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ പതിനാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ആഭ്യന്തര അന്വേഷണ സമിതിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ. അതെ സമയം സർവകലാശാല അറിയാതെയാണ് ഇന്റേൺഷിപ്പിനു യുവതിയെ നിയോഗിച്ചത് എന്നും ഇക്കാര്യത്തിലും കുഞ്ഞുമുഹമ്മദിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് രജിസ്റ്റർ പറഞ്ഞത്.

യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ അവർ നിലവിളിച്ചപ്പോൾ കുഞ്ഞുമുഹമ്മദ് മുറി പുറത്തുനിന്നു പൂറ്ത്തി രക്ഷപ്പെട്ടു. പിന്നീട് തിരിച്ചെത്തി മുറി തുറന്നതോടെ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി എന്നാണു യുവതി പറയുന്നത്. ഇതിനിടെ ലൈബ്രറി വകുപ്പിലെ ഒരു ഉദോഗസ്ഥ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് കാണിച്ചു പനങ്ങാട് പോലീസ് സ്റ്റേഷനിൽ കുഞ്ഞുമുഹമ്മദ് പരാതി നൽകിയിട്ടുണ്ടെന്നും അറിയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article