മാസ്‌കിലൂടെയും സ്വര്‍ണക്കടത്ത്: കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

ശ്രീനു എസ്
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (09:39 IST)
മാസ്‌കിലൂടെയും സ്വര്‍ണക്കടത്ത് നടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിന്നെത്തിയ കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്. എന്‍ 95മാസ്‌കിന്റെ വാല്‍വിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 
 
40ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. വിമാനം ഇറങ്ങുമ്പോള്‍ കസ്റ്റംസ് പരിശോധനയില്‍ പിടിയിലാകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article