സ്വപ്‌നയുടെ ഇടപാടുകളെകുറിച്ച് ഒന്നും അറിയില്ല: സ്വപ്‌നയുടെ അമ്മ

ശ്രീനു എസ്
വെള്ളി, 21 ഓഗസ്റ്റ് 2020 (12:07 IST)
സ്വപ്‌നയുടെ ഇടപാടുകളെകുറിച്ച് ഒന്നും അറിയില്ലെന്ന് സ്വപ്‌നയുടെ അമ്മ പറഞ്ഞു. ഇളയ സഹോദരന്റെ വിവാഹത്തില്‍ സഹകരിച്ചിരുന്നു. എന്നാല്‍ കുടുംബവുമായി വലിയ അടുപ്പം സ്വപ്‌നക്കില്ലെന്നും അമ്മ മൊഴി നല്‍കി. 
 
സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് ഒന്നും അറിയില്ല. എന്നാല്‍ സ്വപ്‌നയുടെ കോണ്‍സുലേറ്റിലെ ജോലിയെ കുറിച്ച് അറിയാം. ശിവശങ്കറുമായി സ്വപ്‌നയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും അത് ഔദ്യോഗികമാണെന്നുമാത്രമേ അറിയാവു എന്നും സ്വപ്‌നയുടെ അമ്മ കസ്റ്റംസിന് മൊഴി നല്‍കി. സത്യത്തിനൊപ്പമേ താന്‍ നില്‍ക്കുകയുള്ളുവെന്നും സ്വപ്‌ന ഇത്തരമൊരു ഇടപാടില്‍ ഏര്‍പ്പെട്ടത് തന്നെ അമ്പരപ്പിച്ചെന്നും സ്വപ്‌നയുടെ മാതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article