24 മണിക്കൂറിനിടെ 2.67 ലക്ഷം പുതിയ കേസുകൾ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.28 കോടി കടന്നു

വെള്ളി, 21 ഓഗസ്റ്റ് 2020 (10:35 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 2,67,794 പേർക്ക് കൊവിഡ്. ഇതോടെ ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,28,60,184 ആയി. 6,188 പേർ ഇന്നലെ മാത്രം രോഗബാധയെ തുടർന്ന് മരിച്ചു. 7,97,105 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ലോകത്താകെ ജിവൻ നഷ്ടമായത്. 1,55,15,681 പേർ രോഗമുക്തി നേടി. 65,47,398 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 61,845 പേരുടെ നില ഗുരുതരമാണ്.
 
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുംമാണ് സ്ഥിതി രൂക്ഷം. അമേരിക്കയില്‍ മാത്രം 57,46,272 പേരാണ് കൊവിഡ് ബാധിതരായത്. 1,77,424 പേർ അമേരിക്കയിൽ മരണപ്പെട്ടു. 35,05,097 പേർക്കാണ് ബ്രസിലിൽ രോഗം സ്ഥിരീകരിച്ചത്. 1,12,423 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,05,824 ആയി. ഇന്നലെ മാത്രം 68,898 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 54,849 പേരാണ് വൈറസ് ബധയെ തുടർന്ന് ഇന്ത്യയിൽ മരണപ്പെട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍