കൊവിഡ് ബധിതരുടെ നിരീക്ഷണം ശക്തമാക്കുന്നതിനും സമ്പർക്കം കണ്ടെത്തുന്നതിനും ഫൊൺകോൾ വിവരങ്ങൾ ശേഖരിയ്ക്കുന്നതിൽ തെറ്റില്ല എന്ന് ഹൈക്കോടതി. ഫോൺ വിവരങ്ങൾ ശേഖരിയ്ക്കുന്നതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ സർക്കർ നടപടിയിൽ തെറ്റില്ലെന്ന് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായുള്ള ബഞ്ച് വിലയിരുത്തി.