ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു, മൃതദേഹം കുടകൾ നിവർത്തി മറച്ച് കച്ചവടം തുടർന്ന് സ്ഥാപനം

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (12:02 IST)
ജോലിയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ച ജിവനക്കാരന്റെ മൃതദേഹം കുടകൾ നിവർത്തി ആളുകളൂടെ കാഴ്ചയിൽനിന്നും മറച്ച ശേഷം കച്ചവടം തുടർന്ന് ബ്രസീലിലെ സൂപ്പർ മാർക്കറ്റ്. ആഗസ്റ്റ് പതിനാലിന് നടന്ന മനുഷ്യത്വരഹിതമായ ഈ പ്രവർത്തി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.. ബ്രസീലിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ റെസീഫിലാണ് സംഭവം. ഉണ്ടായത്. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി സൂപ്പർമാർക്കറ്റ് അധികൃതർ രംഗത്തെത്തി. 
 
സ്ഥാപനത്തിലെ സെയില്‍സ് മാനേജർ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവനക്കാരൻ മരിച്ചതോടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ കുടകൊണ്ട് മറച്ചുവച്ച് സൂക്ഷിയ്ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സൂപ്പർമാർക്കറ്റിനെതിരെ വ്യാപക പ്രതിഷേഷം ഉയർന്നു. ഇതോടെയാണ് മാപ്പപേക്ഷയുമായി സ്ഥാപനം രംഗത്തെത്തിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയത് തെറ്റാണെന്നും മരിച്ചയാളുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നും സ്ഥാപനം വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും സൂപ്പർമാർക്കറ്റ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article