ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്ത് വ്യാജം

തിങ്കള്‍, 20 ജൂലൈ 2020 (12:20 IST)
സ്വർണ്ണം അടങ്ങിയ കള്ളക്കടത്ത് ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ വിമാനത്താവളത്തിലെ ജീവനക്കാരും എമിറേറ്റ്സ് ജീവനക്കാരും സഹായിച്ചിരിക്കാമെന്ന് കസ്റ്റംസ്.അതേ സമയം ബാഗേജ് അയക്കാൻ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയതായി കാണിച്ച് ഫൈസൽ ഫരീദ് ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി.
 
ഫൈസൽ ഫരീദ് ഹാജരാക്കിയ കത്തിൽ കോൺസുലേറ്റിന്‍റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല.ഇക്കാര്യത്തിൽ എമിറേറ്റ്സ് ജീവനക്കാരുടെ മൊഴിയെടുക്കും.ആദ്യം എമിറേറ്റ്‍സിന്‍റെ തിരുവനന്തപുരം എയർപോർട്ട് മാനേജറുടെ മൊഴിയെടുക്കുമെന്നാണ് വിവരം. കൃത്യമായ യാതൊരു മുദ്രയും കത്തിൽ ഇല്ലെന്നിരിക്കെ ഇത് യുഎഇ കോൺസുലേറ്റിൽ നിന്നുള്ളതാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഉറപ്പിച്ചതെന്നും എങ്ങനെയാണ് ഈ ബാഗേജ് അയക്കാൻ ഫൈസൽ ഫരീദിന് അനുമതി നൽകിയത് എന്നുമാണ് അന്വേഷിക്കുക.
 
അതേസമയം എല്ലാ കടത്തും വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കസ്റ്റംസ് കരുതുന്നില്ല.ഡിപ്ലോമാറ്റിക് ബാഗ് അയക്കാനുള്ള കൂട്ടത്തിലൂടെയും സ്വർണ്ണം കടത്തിയിട്ടുണ്ട് എന്ന് തന്നെയാണ് കസ്റ്റംസ് കരുതുന്നത്.ഇതിൽ കൃത്യമായ വ്യക്തത വരണമെങ്കിൽ അറ്റാഷെയുടെ മൊഴിയെടുക്കേണ്ടതായി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍