സ്വർണ്ണക്കടത്ത് കേസ്: നയതന്ത്ര ബാഗ് അയക്കാൻ ഫൈസലിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ

ശനി, 18 ജൂലൈ 2020 (14:44 IST)
തിരുവനന്തപുരം വഴി നടത്തിയിരുന്ന സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ കുരുക്കിലാക്കുന്ന രേഖകൾ പുറത്ത്.നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തായത്. തന്റെ അസ്സാന്നിധ്യത്തിൽ ഫൈസൽ ഫരീഫ് കാർഗോ അയക്കുമെന്ന് ഇദ്ദേഹം വിമാനകമ്പനിക്ക് അയച്ച കത്തിൽ പറയുന്നു.
 
ദുബൈയിലെ സ്കൈ കാർഗോ കമ്പനിക്കാണ് കത്ത് നൽകിയത്. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് കണ്ടെടുത്തു.കത്ത് വ്യാജമായി നിർമ്മിച്ചതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.അതേ സമയം ഫൈസൽ ഫരീദിനെ പിടികൂടാനായി ഇന്റർ പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനക്കണ്ണിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍