സ്വപ്നയുടെ ഫ്ലാറ്റിൽ ശിവശങ്കറുമായി 4 തവണ കൂടിക്കാഴ്ച നടത്തി, എല്ലാം നിയന്ത്രിയ്ക്കുന്നത് മാഡം: സന്ദീപ് നായരുടെ മൊഴി പുറത്ത്

തിങ്കള്‍, 20 ജൂലൈ 2020 (08:43 IST)
തിരുവനന്തപുരം: സ്വപ്നയുടെ ഫ്ലാറ്റിൽവച്ച് നാലുതവണ അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തി എന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴി. ഒരുതവണ ശിവശങ്കറിനെ അദ്ദേഹം താമസിയ്ക്കുന്ന ഫ്ലാറ്റിൽ കാറിൽ എത്തിച്ചിട്ടുണ്ടെന്നും സന്ദീപ് നായർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. നാലു തവണ കൂടിക്കാഴ്ച നടത്തിയപ്പോഴും സരിത്തും കൂടെയുണ്ടായിരുന്നു.
 
നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് പൂർണമായും നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നു എന്നാണ് സന്ദീപ് നായരുടെ മൊഴി. സ്വർണം സരിത്തിൽനിന്നും വങ്ങി റമീസിന് കൈമറുക മാത്രാമാണ് താൻ ചെയ്തിരുന്നത് എന്നാണ് സന്ദീപ് മൊഴി നാൽകിയിരിയ്ക്കുന്നത്. ദുബായിൽനിന്നും സ്വർണം കയറ്റിയയ്ക്കുന്ന രീതി സ്വപ്നയ്ക്ക് മാത്രമേ അറിയൂ എന്നും അവർ തങ്ങൾക്ക് മാഡം ആണ് എന്നും സന്ദീപ് മൊഴി നൽകിയതായാണ് വിവരം. അറ്റാഷെയുടെ ഗൺമാനായ ജയഘോഷും സ്വർണം ഏറ്റുവാങ്ങി. 
 
വിമാനത്താവള കാർഗോയിൽ വന്ന ബാഗേജുകൾ, സ്വപ്നയുടെ നിർദേശപ്രകാരം താൻ വാങ്ങി കൈമാറിയിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലിൽ ജയഘോഷ് പറഞ്ഞതായാണ് വിവരം. 'ആറുമാസം മുൻപ്‌വരെ ബാജേജ് ഏറ്റുവാങ്ങി. സരിത് ഇല്ലാത്തപ്പോഴായിരുന്നു തന്നെ വിട്ടിരുന്നത്. സ്വർണമാണ് കടത്തിയത് എന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. വർഷങ്ങളോളം എയർപോർട്ടിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്നതിനാൽ അവിടെയുള്ള പരിചയങ്ങൾ സംഘത്തിന് വേണ്ടി ഉപയോഗിച്ചു എന്നും ജയഘോഷ് മൊഴി നൽകി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍