സ്വർണ്ണക്കള്ളക്കടത്ത് വിവാദങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം.വെറും കടലാസ് പദ്ധതികളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന മാരീചന്മാരെ സർക്കാർ തിരിച്ചറിയണമെന്നും ലേഖനത്തിൽ വിമർശിക്കുന്നു.മുഖപത്രമായ ജനയുഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.
ഇതോടൊപ്പം മന്ത്രി കെ ടി ജലീലിന് എതിരെയും ലേഖനത്തിൽ പേര് പറയാതെ വിമർശനമുണ്ട്. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നും ടെണ്ടർ ഇല്ലാതെ കോടികളുടെ കരാർ നേടി, അത് മറിച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെ ഇവിടെ ഉണ്ടാകുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
സിപിഎമ്മും കോടിയേരി ബാലകൃഷ്ണനുമടക്കം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണ നൽകുമ്പോഴും മുന്നണി മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകുമ്പോഴും മുന്നണി മുഖ്യമന്ത്രിക്കൊപ്പമല്ലെന്ന സൂചനയാണ് ലേഖനം നൽകുന്നത്.നേരത്തെ സ്പ്രിംഗ്ലര്‍ വിവാദത്തിൽ ഐടി വകുപ്പിനെ പരസ്യമായി രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു.