തിരുവനന്തപുരം വിമാനത്താവളം വഴി സ്വപ്‌നയും കൂട്ടാളികളും സ്വർണ്ണം കടത്തിയത് 23 തവണ, 152 കിലോ വരെ ഭാരമുള്ള ബാഗുകൾ വന്നു

ഞായര്‍, 19 ജൂലൈ 2020 (10:26 IST)
തിരുവനന്തപുരം വിമാനത്താവളം വഴി സ്വപ്‌നാ സുരേഷും കൂട്ടാളികളും 23 തവണ സ്വർണ്ണം കടത്തിയതായി കസ്റ്റംസ്. ഡിപ്ലോമാറ്റിക് ബാഗുകൾ വഴിയാണ് സ്വർണ്ണം കടത്തിയിരുന്നതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായി.
 
2019 ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകള്‍ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് കേസിലെ പ്രതികളിലൊരാളായ സരിത്താണ്. വന്ന ബാഗുകളിൽ 152 കിലോവരെ ഭാരമുള്ള ബാഗേജുകൾ വന്നിരുന്നു.സ്വര്‍ണം പിടിച്ചെടുത്ത ബാഗിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതില്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ വിമാനത്താവളം വഴി വൻതോതിൽ ഇവർ സ്വർണ്ണം കടത്തി.
 
ഫൈസൽ ഫരീദിനെ പോലെ അനവധി ആളുകൾ ബാഗേജുകൾ അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ അറസ്റ്റുകൾ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകും.ഇതിനിടെ സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുത്തു.പ്രതികളുടെ മറ്റ് ആസ്‌തികളും പരിശോധിച്ചുവരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍