ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.46 കോടി, മരണം ആറുലക്ഷം കടന്നു

തിങ്കള്‍, 20 ജൂലൈ 2020 (08:11 IST)
ലോകത്ത് ഭീതി വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. 1,46,40,349 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 87,34,789 പേർ വൈറസ് ബാധയിൽ നിന്നും രോഗമുക്തി നേടി. 59,815 പേർ ഗുരുതരാവസ്ഥയിലാണ്. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. 6,08.856 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവാൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിൽ നാലായിരത്തിലധികം ആളുകൾ മരിച്ചു 
 
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ലോകത്ത് ഏറ്റവുമധിം രോഗവ്യാപനമുള്ളത്. ഇന്നലെ മാത്രം അമേരിയ്ക്കയിൽ 63,584 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 38,96,855 പേർക്കാണ് അമേരിയ്ക്കയിലാകെ രോഗബാധ സ്ഥിരീകരിച്ചത്. ബ്രസീലിൽ ഇന്നലെ 24,650 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 20,99,896 ആയി. ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ബ്രസീീലിനെക്കാൾ മുന്നിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍