സ്വര്‍ണക്കടത്തുകേസ്: കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍ കോടതിയില്‍

ശ്രീനു എസ്
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (17:41 IST)
സ്വര്‍ണക്കടത്തുകേസില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കൊച്ചിയിലെ എന്‍ ഐഎ കോടതി സന്ദീപിന്റെ രഹസ്യമൊഴി എടുക്കാന്‍ നിര്‍ദേശിച്ചു. സിആര്‍പിസി 164പ്രകാരമാണ് മൊഴി രേഖപ്പെടുത്തുന്നത്. 
 
അതേസമയം കേസില്‍ മാപ്പുസാക്ഷിയാക്കുന്ന കാര്യത്തില്‍ ഉറപ്പുപറയാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. ശിക്ഷയുടെ കാര്യത്തിലും ഒന്നും പറയാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ്.

അനുബന്ധ വാര്‍ത്തകള്‍

Next Article