സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു. ഈയാഴ്ചയിലെ രണ്ടാമത്തെ ദിവസവും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്. ഇന്ന് പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് 65 രൂപയും കൂടി. രണ്ടുദിവസം കൊണ്ട് സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 64280 രൂപയായി. ഗ്രാമിന് 8035 രൂപയാണ് വില.