ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 നവം‌ബര്‍ 2024 (13:18 IST)
വലിയ വിലവര്‍ധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നത്തെ ഇടിവോടെ കേരള വിപണയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക് 59080 ലേക്ക് എത്തി. 59640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിന് 70 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 7385 ലേക്ക് താഴ്ന്നു. ഇന്നലത്തെ ഗ്രാം വില - 7455. 22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും ഉണ്ടായി.
 
അടുത്ത കാലത്ത് സ്വര്‍ണ വിലയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ഇടിവാണ് ഇത്. ഇതിന് മുന്‍പ് ഒക്ടോബര്‍ 9 നാണ് 560 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article