സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഓഗസ്റ്റ് 2024 (13:46 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 51,120 രൂപയായി വില. ഗ്രാമിന് 6390 രൂപയാണ് വില. കൂടാതെ വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 87 രൂപയാണ് വിപണി വില.
 
തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണവില വര്‍ധിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വില ഇടിഞ്ഞത്. പവന് ആകെ 1280 രൂപയാണ് വര്‍ധിച്ചത്. ബജറ്റവതരണത്തിന് പിന്നാലെയായിരുന്നു സ്വര്‍ണവിലയില്‍ ഇന്ത്യയില്‍ വന്‍ ഇടിവുണ്ടായത്. അന്നേ ദിവസം തന്നെ 2200 രൂപ പവന് കുറഞ്ഞിരുന്നു. രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയുമാണ് കുറഞ്ഞത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ചെറുതായി വര്‍ധിക്കുന്നതാണ് കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article