സ്വര്‍ണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു: മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 2960 രൂപ!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 ജൂലൈ 2024 (12:37 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 2960 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപയാണ് കുറഞ്ഞത്. ഗ്രാമിനെ 95 രൂപയും കുറഞ്ഞു. ഇതോടെ ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51200 രൂപയായി. ഗ്രാമിന് 6400 രൂപയാണ് വില. കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെയാണ് സ്വര്‍ണ്ണത്തിന്റെ വില കുത്തനെ ഇടിയാന്‍ തുടങ്ങിയത്. ബജറ്റ് അവതരണ ദിവസം പവനെ 2200 രൂപയാണ് കുറഞ്ഞത്. 
 
ബജറ്റ് അവതരണ ദിവസം രാവിലെ സ്വര്‍ണ്ണത്തിന്റെ വില 53960 ആയിരുന്നു. പിന്നാലെ 200രൂപ കുറഞ്ഞു. ബജറ്റ് അവതരണം കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടുമണിയോടെ പവന് ഒറ്റയടിക്ക് 2000രൂപ കുറഞ്ഞു. ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ വരുത്തിയില്ല. 51960 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് 760 കുറച്ചതോടെ 51200 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article