സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു; ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്ക്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഓഗസ്റ്റ് 2023 (13:01 IST)
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു. ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് രേഖപ്പെടുത്തിയത്. ഇന്ന് 80 രൂപ ഇടിഞ്ഞ് സ്വര്‍ണവില പവന് 43560 എന്ന നിരക്കിലെത്തി. ഇന്നലെയും സ്വര്‍ണവില പവന് 80 രൂപ ഇടിഞ്ഞിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5445 രൂപയിലെത്തി. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 5455 രൂപയായിരുന്നു.
 
ജൂലൈ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന്. രണ്ട് ദിവസംകൊണ്ട് 160 രൂപ കുറഞ്ഞു. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article