കേരളത്തിലും വന്‍വിജയമായി'ജയിലര്‍', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 16 ഓഗസ്റ്റ് 2023 (11:23 IST)
രജനികാന്തിന്റെ 'ജയിലര്‍' കേരള ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റാകുന്നു. വിജയകരമായ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 
 
കേരള ബോക്സ് ഓഫീസില്‍ നിന്നും 28 കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്.'ജയിലര്‍' കെബിഒയില്‍ നിന്നും 5 ദിവസത്തിനുള്ളില്‍ ഏകദേശം 28.15 കോടി രൂപ സ്വന്തമാക്കി. അഞ്ചാം ദിവസം മാത്രം 4.50 കോടി കേരളത്തില്‍നിന്ന് രജനി ചിത്രത്തിന് ലഭിച്ചു.
റിലീസ് ദിവസം ( ഓഗസ്റ്റ് 10ന്) 5 കോടിയിലധികം രൂപ നേടി കേരളത്തില്‍ ചിത്രത്തിന് മികച്ച ഓപ്പണിംഗും ലഭിച്ചു.
 
3 ദിവസത്തെയും 4 ദിവസത്തെയും കളക്ഷന്‍ കണക്കുകള്‍ യഥാക്രമം 6.15 കോടി രൂപയും 6.85 കോടി രൂപയുമാണ്. കേരളത്തിലെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നിലെ ഒരു കാരണം മോഹന്‍ലാലിന്റെ സാന്നിധ്യമാണ്.
മോളിവുഡ് നടന്‍ വിനായകന്റെ പ്രകടനവും മറ്റൊരു പ്രധാന ഹൈലൈറ്റാണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍