തക്കാളി ഒന്നര കിലോ നൂറ്, വി.ടി.ബല്‍റാമിന്റെ പോസ്റ്റില്‍ കിലോ 120; വ്യാജ പ്രചരണവുമായി കോണ്‍ഗ്രസ്

ബുധന്‍, 16 ഓഗസ്റ്റ് 2023 (12:51 IST)
പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വില പെരുപ്പിച്ച് കാണിച്ച് കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ ഗ്രൂപ്പുകളും. ഓണം അടുത്തതോടെ അവശ്യ സാധനങ്ങള്‍ക്ക് വന്‍ വില വര്‍ധനവാണെന്നാണ് വ്യാജ പ്രചരണം. എന്നാല്‍ ഇന്നത്തെ മാര്‍ക്കറ്റ് വിലയുമായി യാതൊരു ബന്ധവുമില്ലാത്ത വില വിവരപ്പട്ടികയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പട്ടികയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
തക്കാളി ഒരു കിലോ 120 എന്നാണ് വി.ടി.ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്ന വില വിവരപ്പട്ടികയില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒന്നര കിലോ നൂറ് രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും തക്കാളി കിലോയ്ക്ക് 70 രൂപയായിരുന്നു. വെളുത്തുള്ളി ഒരു കിലോ 195 രൂപയെന്നാണ് വില വിവരപ്പട്ടികയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ന് വെളുത്തുള്ളി വില്‍ക്കുന്നത് കിലോയ്ക്ക് 160 എന്ന നിലയിലാണ്. മൊത്ത കച്ചവടക്കാര്‍ മല്ലി വില്‍ക്കുന്നത് 80 രൂപയ്ക്കാണ്. ചില്ലറ വില്‍പ്പനയിലേക്ക് എത്തുമ്പോള്‍ ഇത് 90, 100 എന്നിങ്ങനെയാകുന്നു. എന്നാല്‍ വി.ടി.ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്ന വില വിവരപ്പട്ടികയില്‍ 120 രൂപയാണ് നല്‍കിയിരിക്കുന്നത്. 


വെളിച്ചെണ്ണ - 125 മുതല്‍ 140 വരെ 
 
ചെറിയ ഉള്ളി - 60 മുതല്‍ 75 വരെ 
 
പച്ചമുളക് - 260 രൂപ 
 
എന്നിങ്ങനെയാണ് മറ്റു സാധനങ്ങളുടെ മാര്‍ക്കറ്റ് വില. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍