തിരുവനന്തപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഓഗസ്റ്റ് 2023 (09:00 IST)
തിരുവനന്തപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശികളായ ജയകൃഷ്ണന്‍ ജനിമോള്‍ ദമ്പതികളുടെ ഏക മകന്‍ ജിതേഷ് ആണ് മരിച്ചത്. കുഞ്ഞ് അനക്കം ഇല്ലാതായതിന് പിന്നാലെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പള്‍സ് കുറവായിരുന്നതിനാല്‍ അവിടെ നിന്ന് എസ് എ ടി ആശുപത്രിയിലേക്ക് വിടുകയായിരുന്നു. 
 
എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശ്വാസകോശത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണത്തിന് കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍