ഓഗസ്റ്റില്‍ 90ശതമാനത്തിന്റെ മഴക്കുറവ്. സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. കാലവര്‍ഷം തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും ഇതുവരെ ലഭിച്ചത് ആകെ ലഭിക്കേണ്ടിയിരുന്ന മഴയുടെ പകുതി മാത്രമാണ്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ 1556 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 877 മില്ലിമീറ്റര്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. 44% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ 60ശതമാനത്തിന്റെ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു.