സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (11:32 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,280 രൂപയായി. ഗ്രാമിന് 30രൂപ കുറഞ്ഞ് 4410 രൂപയായി. ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയ്ക്ക് തളര്‍ച്ചയുണ്ടാക്കിയത്. 
 
ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നത്തേത്. ഈമാസം ഒന്നിന് സ്വര്‍ണവില പവന് 35,440 രൂപയായിരുന്നു. കഴിഞ്ഞ ദിവസവും സ്വര്‍ണവില ഇടിഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article