കഞ്ചാവും ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിലായി

എ കെ ജെ അയ്യര്‍
ബുധന്‍, 11 മെയ് 2022 (18:43 IST)
കൊല്ലം: വാഹന പരിശോധനയിൽ കഞ്ചാവും എം.ഡി.എം.എ തുടങ്ങിയ ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് റസിയ മൻസിലിൽ ഷാനു (23), വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ അൽ ആമീൻ (22) എന്നിവരാണ് ബംഗളൂരുവിൽ നിന്ന് കാറിൽ കേരളത്തിലേക്ക് ഇവ കടത്താൻ ശ്രമിച്ചു ചെക്ക് പോസ്റ്റിൽ പിടിയിലായത്.  

സംഭവത്തിലെ ഒന്നാം പ്രതിയായ ഷാനു ബംഗളൂരുവിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. നാട്ടിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ എന്നാണു സൂചന. ഇയാൾക്കെതിരെ വലിയതുറ പോലീസിൽ കേസുണ്ട്.

ഇയാൾക്കൊപ്പം പിടിയിലായ അൽ അമീൻ ദിവസങ്ങളായി ഷാനുവിനൊപ്പം ബംഗളൂരുവിൽ കഴിയുന്നു. ഇവർ സഞ്ചരിച്ച കാർ, മൊബൈൽ ഫോൺ എന്നിവ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം ആരംഭിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

Next Article