പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനക്കാരെ റെയില്‍വേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

സിആര്‍ രവിചന്ദ്രന്‍

ശനി, 7 മെയ് 2022 (13:32 IST)
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനക്കാരെ റെയില്‍വേ പൊലീസ് ഓടിച്ചിട്ട് പിടികൂടി. 20 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവിന്റെ വിളവെടുപ്പ് കാലമാണിത്. അതിനാല്‍ തന്നെ വന്‍ തോതിലാണ് ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. കള്ളിക്കാട് സ്വദേശി സുബിന്‍ രാജ്, വെള്ളറട സ്വദേശി അനു എന്നിവരാണ് പിടിയിലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍