ആലപ്പുഴയില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ഏപ്രില്‍ 2022 (08:57 IST)
ആലപ്പുഴയില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. ചെറുതന സ്വദേശി വൈശാഖ്(35), ചെന്നിത്തല സ്വദേശി ബെന്‍സണ്‍ തോമസ്(25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നുരാവിലെയായിരുന്നു അറസ്റ്റ്. മാന്നാര്‍ പൊവീസാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് ഒന്നരക്കിലയോളം കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍