കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കിയ ഹോട്ടൽ പൂട്ടി

എ കെ ജെ അയ്യര്‍
ബുധന്‍, 11 മെയ് 2022 (18:40 IST)
മാനന്തവാടി: കക്കൂസ് മാലിന്യവും മലിന ജലവും റോഡിലേക്കും ഒറ്റയിലേക്കും ഒഴുക്കിവിടുന്നു എന്ന പൊതുജനത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ നഗരസഭാ ഹോട്ടൽ താഴിട്ടു പൂട്ടി. മൈസൂർ റോഡിലെ റോളക്സ് ഹോട്ടലിലാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ സജി മാധവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

നഗരസഭയുടെ അനുമതി ഇല്ലാതെ സ്ഥാപനം തുറക്കുന്നത് കുറ്റകരവും ശിക്ഷാര്ഹവുമാണ് എന്നാണു നഗരസഭ ഹോട്ടൽ അധികാരികൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നത്.

ഭക്ഷ്യസുരക്ഷാ വിഭാഗം മാനന്തവാടി, തലപ്പുഴ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിൽ
ഹോട്ടലുകൾ, മത്സ്യവില്പന സ്റ്റാളുകൾ, കൂൾബാർ എന്നിവ ഉൾപ്പെടെ ഒട്ടാകെ പതിനാറു സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article