ഭക്ഷ്യ സുരക്ഷാ വീഴ്ച : കൊല്ലം ജില്ലയിൽ 49 സ്ഥാപനങ്ങൾ പൂട്ടി
കൊല്ലം: ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 49 സ്ഥാപനങ്ങൾ പൂട്ടി. പല ഹോട്ടലുകളിൽ നിന്നായി കിലോക്കണക്കിന് പഴകിയ മത്സ്യവും മാംസവും പഴയ ഭക്ഷണവുമാണ്.
പൂട്ടിയ സ്ഥാപനങ്ങളിൽ മിക്കതിനും ലൈസൻസ് പോലും ഉണ്ടായിരുന്നില്ല. കൃത്യമായ പരിശോധനകൾ നടത്താത്തതാണ് ഇത്തരം സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വളം വച്ചത്. പല സ്ഥലങ്ങളിലും വളരെ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം സൂക്ഷിച്ചിരുന്നത്. ഷവർമ്മയിൽ നിന്ന് പ്രശ്ങ്ങൾ ഉണ്ടായതോടെ മിക്കയിടത്തും ഷവർമ്മ ഉണ്ടാക്കുന്നത് പോലും നിർത്തിവച്ചിട്ടുണ്ട്.