വയറിന് പണി തരുന്ന പഴക്കം ചെന്ന കുബൂസ് !

വ്യാഴം, 5 മെയ് 2022 (10:22 IST)
ഷവര്‍മ കഴിച്ചു മരണമുണ്ടായ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ അധികൃതര്‍ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. റസ്റ്ററന്റുകളിലും സ്‌നാക് ബാറുകളിലുമൊക്കെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ചിക്കന്‍ അല്‍ഫാമിനും ഷവര്‍മയ്ക്കുമെല്ലാം ഒപ്പം നല്‍കുന്ന കുബൂസിന്റെ പാക്കറ്റുകളില്‍ കാലാവധി കഴിയുന്ന തീയതിയോ ലേബലോ കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ പഴക്കം ചെന്ന കുബൂസ് കടകളില്‍ വില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പഴക്കം ചെന്ന കുബൂസ് വയറിന് ബുദ്ധിമുട്ടുണ്ടാക്കും. ഭക്ഷ്യവിഷബാധയ്ക്ക് വരെ സാധ്യതയുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍